കേരളത്തിലെ മിന്നൽക്കാലാവസ്ഥ: ഒരു പഠനം

ആമുഖം പ്രകൃതിയിലെ പ്രതിഭാസങ്ങളിൽവച്ചു് ഭൂമിയിലെ ജീവജാലങ്ങൾക്കു്, വിശേഷിച്ചു് മനുഷ്യനും മനുഷ്യന്റെ വസ്തുവകകൾക്കും വളരെയധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണു് ഇടിമിന്നൽ. ലോകത്താകമാനം പ്രതിവർഷം ശരാശരി 24,000 മനുഷ്യർ മിന്നലേറ്റു് മരിക്കുന്നുണ്ടെന്നാണു് കണക്കാക്കിയിട്ടുള്ളതു്. അതിന്റെ പത്തിരട്ടി മനുഷ്യർക്കാണു് പരിക്കേൽക്കുന്നതു് എന്നും. പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, കൊടുങ്കാറ്റ്, എന്നിങ്ങനെ പലവിധത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ഇന്ത്യയിലുണ്ടാകുന്നുണ്ടെങ്കിലും അവയിൽവച്ചു് ഏറ്റവുമധികം മരണങ്ങൾക്കു് കാരണമാകുന്നതു് മിന്നലാണെന്നു് ദേശീയ ദുരന്തനിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും കേരളത്തിലെയും ജമ്മു-കാശ്മീരിലെയും ചില പ്രദേശങ്ങളിലും പ്രതിവർഷം ശരാശരി 80 ദിവസങ്ങളിൽ മിന്നലോContinue reading “കേരളത്തിലെ മിന്നൽക്കാലാവസ്ഥ: ഒരു പഠനം”

മിന്നൽമൂലമുള്ള മരണങ്ങൾ കുറഞ്ഞോ?

മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചുവന്ന ഈ ലേഖനമാണു് ഇപ്പോൾ ഇതെഴുതുന്നതിനു് പ്രചോദനമായതു്. 2012ൽ കേരളത്തിൽ മിന്നൽമൂലം 72 മരണങ്ങളുണ്ടായതു് തങ്ങളുടെ ശ്രമഫലമായി 2019ൽ 4 ആയി കുറഞ്ഞു എന്നാണു് സംസ്ഥാന പ്രകൃതിദുരന്തനിവാരണ അതോറിറ്റിയുടെ തലവനായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് ഈ റിപ്പോർട്ടിൽ പറയുന്നതു്. അതിന്റെ സത്യാവസ്ഥയുടെ കാര്യം പിന്നീടു വിശദീകരിക്കാം. അതിനുമുമ്പു് അതിൽ പറയുന്ന വസ്തുതകളായ 2012ൽ 72 മരണങ്ങളുണ്ടായി എന്നതും മറ്റും പരിശോധിക്കാം. ഡോ. കുര്യാക്കോസ് ഇതിനായി അവലംബിക്കുന്നതു് എന്റെ സഹപ്രവർത്തകനായിരുന്ന ഡോ. മുരളീContinue reading “മിന്നൽമൂലമുള്ള മരണങ്ങൾ കുറഞ്ഞോ?”